Monday, May 14, 2007

ബ്ലോഗര്‍ മാഫിയകളെ സൂക്ഷിക്കുക

ബ്ലോഗ്‌ സ്‌പോട്ടില്‍ ഒരു ലോബിയും മാഫിയയും ഒക്കെ ഉണ്ടെന്നു കേട്ടു. ഇതു സത്യമാണെന്നു തോന്നുന്നു. കാരണം ഞാന്‍ ഒന്നു പോസ്‌റ്റിയിട്ട്‌ ഒരേ ഒരു കമന്റാണു കിട്ടിയത്‌. ഇതാരും വായിക്കാഞ്ഞിട്ടാണോ. അതോ ബ്ലോഗ്‌ രാജാക്കന്‍മാര്‍ പോസ്‌റ്റിയാല്‍ മാത്രമേ ചവറു പോലെ പ്രതികരണങ്ങള്‍ വരികയുള്ളോ. മലയാള സാഹിത്യ രംഗത്ത്‌ മോശമല്ലാത്ത ലോബിയിങ്‌ ഉണ്ട്‌. ചില കോക്കസുകളില്‍ പെട്ടാല്‍ മാത്രമേ എഴുത്തുകാരന്‍ വായിക്കപ്പെടുകയുള്ളുവെന്നൊരവസ്‌ഥ. തു തന്നെയാണെന്നോ സര്‍വ്വതന്ത്ര സ്വതന്ത്രമായ ബ്ലോഗ്‌ സ്‌പോട്ടിലേയും അവസ്ഥ.

23 comments:

പച്ചാന::pachaana said...
This comment has been removed by the author.
തറവാടി said...

സുഹൃത്തെ,

താങ്കള്‍ പോസ്റ്റിടൂ ഞാന്‍ വായിക്കാം , കമന്‍റുമിടാം എന്താ പോരെ?

:)

വൃതാസുരന്‍ said...

ഇവിടെ മാഫിയ മാത്രമല്ല ഒരു ബൂലോക
മധ്യമ സിന്‍ഡിക്കേറ്റ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.
സിന്‍ഡിക്കേറ്റിലില്ലാത്തവറ്ക്കൊന്നും
ഇവരാ‍രും കമന്റിടില്ല
ഇനി ഈ മാഫിയക്കൊരു എതിര്‍ മാഫിയ വന്നാലേ എല്ലാം ശരിയാവൂ.

കെവിന്‍ & സിജി said...

രണ്ടു പോസ്റ്റല്ലേ ആയുള്ളൂ, ക്ഷമിയ്ക്കു ചേട്ടാ. സമയമുണ്ടു്. മാഫിയകളുടെ കണ്ണില്‍പ്പെടാതെ സൂക്ഷിച്ചോ, അവര്‍ വിചാരിച്ചാല്‍ ഓഫടിച്ചു് ആരെയും പ്രസിദ്ധനാക്കും. പിന്നെ വെറുതെ കിടന്നു കരയരുതു്.

പുള്ളി said...

കമന്റിനായി കേഴുന്ന വേഴാമ്പലേ...
ന്നാ പിടിച്ചോ....

ആഷ | Asha said...

വക്രബുദ്ധിചേട്ടാ, ഇങ്ങനെ പരാതി പറഞ്ഞിരിക്കാതെ നല്ല പോസ്റ്റുകള്‍ പബ്ലിഷ് ചെയ്യാന്‍ നോക്കൂ. എഴുതുമ്പോ പാരഗ്രാഫ് തിരിച്ചെഴുതിയാല്‍ വായിക്കാന്‍ കുറച്ചു കൂടി എളുപ്പമാവും.
പിന്മൊഴി സെറ്റിംസ് ഒക്കെ ചെയ്തോ?
താങ്കളുടെ എഴുത്ത് നല്ലതാണെങ്കില്‍ അല്പം വൈകിയാണെങ്കിലും വായിക്കാന്‍ ആളുകള്‍ വരും.

ആഷ | Asha said...

പിന്മൊഴി സെറ്റിംഗ്സ് ചെയ്തിട്ടില്ലെന്നു മനസ്സിലായി
വെറുതെയിരിക്കുമ്പോള്‍ ദാ ഈ ലിങ്ക് ഒന്നു വായിച്ചു അതില്‍ പറഞ്ഞിരിക്കുന്ന പോലെ സെറ്റിംഗ്സ് ഒക്കെയൊന്നു ചെയ്തേ
http://ashwameedham.blogspot.com/2006/07/blog-post_28.html

Dinkan-ഡിങ്കന്‍ said...

ഡിങ്കന്റെ അടവെടുക്ക്
ചാടിച്ചവിട്ടിക്കൂമ്പിനിടിച്ച് പേടിപ്പിച്ച് കമെന്റിടീക്ക്

അഞ്ചല്‍കാരന്‍... said...

ഒരിക്കല്‍ ഇതേ വിഷയം ബൂലോകസമക്ഷം സമര്‍പ്പിച്ചവനാണ് ഞാന്‍‍. ബൂലോകത്ത് നിന്നും കിട്ടിയ മറുപടിയില്‍ നിന്നും ആ വിഷയം തന്നെ ബാലിശമായിരുന്നുവെന്ന തിരിച്ചറിവില്‍ ആ പോസ്റ്റ് തന്നെ ഞാന്‍ ഡിലീറ്റ് ചെയ്തു. ആ പോസ്റ്റില്‍ ഏകദേശം 40 ഓളം പ്രതികരണങ്ങള്‍ വന്നിരുന്നു. ഡിലീറ്റി കഴിഞ്ഞപ്പോള്‍ ആ പോസ്റ്റ് ഡിലീറ്റരുതായിരുന്നുവെന്നും അതിലുണ്ടായ ചര്‍ച്ച ആരോഗ്യകരമായിരുന്നുവെന്നും ആ പോസ്റ്റും അതിലേറെ അതിന്റെ പ്രതികരണങ്ങളും ഇതേ വിഷയം ഇനി ഉയര്‍ന്ന് വരുമ്പോള്‍ ഒരു റെഫറന്‍സ് ആകുമെന്നുമൊക്കെ പറഞ്ഞ് കമന്റുകള്‍ വന്നിരുന്നു. യഥാര്‍ദ്ധത്തില്‍ ആ പോസ്റ്റ് ഡിലീറ്റിയത് തെറ്റായി പോയിയെന്ന് ഇപ്പോള്‍ തോന്നുന്നു. താങ്കളുടെ എല്ലാ സംശയങ്ങള്‍ക്കും ആ പോസ്റ്റും പ്രതികരണങ്ങളും നിവാരണ മാര്‍ഗ്ഗമായേനെ. എങ്കിലും ആ പോസ്റ്റിനുണ്ടായ പ്രതികരണങ്ങളെ ഞാന്‍ മനസ്സിലാക്കിയത് ഇങ്ങിനെയാണ്:
1. എനിക്ക് കമന്റുകള്‍ ലഭിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുമുമ്പ് ഞാന്‍ എത്രപേര്‍ക്ക് കമന്റുകള്‍ നല്‍കുന്നുവെന്ന് ചിന്തിക്കുക. അതായത് മറ്റുള്ളവര്‍ നിങ്ങള്‍ക്ക് ചെയ്തു തരണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നതെന്തും നിങ്ങള്‍ മറ്റുള്ളവര്‍ക്ക് ചെയ്തു കൊടുക്കുക എന്ന ജീസസ് വാക്യം ഓര്‍ക്കുക.
2. വായിക്കുന്നവരെല്ലാവരും കമന്റണമെന്നില്ല. കമന്റുന്നവരെല്ലാവരും വായിക്കണമെന്നുമില്ല. കമന്റുകളുടെ എണ്ണം സമം വായിച്ചവരുടെ എണ്ണമെന്നത് തെറ്റായ ഫോര്‍മുലയാണ്. എഴിതികൊണ്ടെയിരിക്കുക. നല്ലത് സ്വീകരിക്കപ്പെടുമെന്നെതില്‍ ബൂലോകത്ത് തര്‍ക്കമേതുമില്ല.
3. എഴുതുന്നതെല്ലാവരും വായിക്കണമെന്നും വായിക്കുന്നവരെല്ലാവരും കമന്റണമെന്നും വാശിപിടിക്കാന്‍ കഴിയില്ലല്ലോ?

4. കമന്റുകളായിരിക്കരുത് പോസ്റ്റുകളുടെ ഉന്നം. കമന്റുകള്‍ക്ക് വേണ്ടി പോസ്റ്റാതിരിക്കുക. അതായത് കമന്റുകള്‍ ഇടാന്‍ പറ്റാത്ത രീതിയിലാണ് ബ്ലോഗുകളുടെ നിര്‍മ്മിതിയെന്നായിരുന്നെങ്കില്‍ നാം പോസ്റ്റിടുമായിരുന്നില്ലേ എന്ന് സ്വയം ചോദിക്കുക. ഉത്തരം പോസ്റ്റിടുമായിരുന്നുവെന്നാണെങ്കില്‍ നമ്മുക്ക് വീണ്ടും പോസ്റ്റാം അല്ലായെന്നാണെങ്കില്‍ ഇപ്പണി നമ്മുക്ക് പറ്റിയതല്ലെന്ന് സ്വയം മനസ്സിലാക്കാം.

ഞാനന്ന് എനിക്ക് കിട്ടിയ തല്ലുകളെയല്ലാം കൂടി ഇങ്ങിനെയങ്ങ് സംഗ്രഹിച്ചു. പിന്നിടിതുവരെ കമന്റുകളെ ലാക്കാക്കി പോസ്റ്റിയിട്ടില്ല. മനസ്സില്‍ തോന്നുന്നത് പടച്ചു വിടുന്നു. പലതും ചവറുകളാണെന്ന് സ്വയമറിയാം. ചിലരൊക്കെ വായിക്കുന്നു. വായിക്കുന്ന ചിലര്‍ കമന്റിടുന്നു. വായിക്കാതെ ചിലര്‍ കമന്റ് മാത്രമിട്ടു പോകുന്നു.
അത്രതന്നെ.

എഴുതുകവീണ്ടും. നല്ലതെങ്കില്‍ സ്വീകരിക്കപ്പെടുക തന്നെ ചെയ്യും. ബൂലോകത്ത് നന്നായി എഴുതുകയും നിരന്തരം ഇടപെടുകയ്യും ചെയ്യുന്ന നിരവധി അനുഗ്രഹീതരുണ്ട്. അവരുടെയൊന്നും പേരെടുത്ത് പറയുന്നില്ല. പക്ഷേ അവരുടെയൊക്കെയും സാനിദ്ധ്യമാണ് ബൂലോകത്തെ ഇത്രയും സജീവമാക്കുന്നത്. അവര്‍ക്കൊക്കെ കൂടുതല്‍ പ്രതികരണങ്ങള്‍ കിട്ടുന്നെങ്കില്‍ അതവരുടെ എഴുത്തിന്റെ സുഖം കൊണ്ടു തന്നെയെന്നതില്‍ തര്‍ക്കമില്ല. അതല്ലാതെ ഇവിടെ ഇതുവരെ മാഫിയയും ലോബിയിംഗും ഒന്നുമില്ല ചങ്ങാതീ...

സിബു::cibu said...

ആരും പറയാത്ത ഒരു വഴികൂടി ഉണ്ട്‌ വക്രബുദ്ധീ. കമന്റുകള്‍ ബാക്കിയുള്ളവരിട്ടാലേ കമന്റാവൂ? നമുക്ക്‌ തന്നെ നമ്മുടെ പോസ്റ്റില്‍ കമന്റിട്ട്‌ രസിക്കാം. ഏതാണ്ട് ഇതുപോലെ ;)

സുനീഷ് തോമസ് / SUNISH THOMAS said...

വക്രന്‍ ചേട്ടായീ
നിരാശനാവാതെ...
തുടര്‍ന്നെഴുതുക..

ജനുവിന്‍ ആയി എഴുതിയാല്‍ വായനക്കാര്‍ തന്നെയുണ്ടായിക്കൊള്ളും.

എനിക്കും ഇതേ സംശയവും ദേഷ്യവും ഒക്കെ തോന്നിയിട്ടുണ്ട്. കമന്റു വഴി അഭിനന്ദനം മാത്രമല്ല, തല്ലും കിട്ടിയിട്ടുണ്ട്. നമുക്ക് വളരാന്‍ കമന്റ് ആവശ്യമാണ്. ചിലപ്പോള്‍ നമ്മളെക്കുറിച്ച് അനാവശ്യമായ തെറ്റിദ്ധാരണകളും ഈ കമന്റ് പ്രവാഹം കൊണ്ടെത്തിച്ചു തരും.

ബ്ളോഗില്‍ സൈറ്റ് മീറ്റര്‍ പിടിപ്പിക്ക്. ഹിറ്റുകളുടെ എണ്ണം നോക്കിയാല്‍ അറിയാമല്ലോ, വായിക്കപ്പെടുന്നുണ്ടോയെന്ന്.

എന്നിട്ടും രക്ഷയില്ലേല്‍ നമുക്കു പുതിയൊരു ലോബിയുണ്ടാക്കാം...! പോരേ?

കുതിരവട്ടന്‍ | kuthiravattan said...

മാഷേ കമന്റു കിട്ടാഞ്ഞിട്ട് താങ്കള്‍ പിണങ്ങണ്ടാ. ഇന്നാ പിടിച്ചോ കമന്റ്. :-)

ഇനി മുതല്‍ ഇവിടെ കമന്റ് ഇട്ടിരിക്കും. താങ്കള്‍ എഴുതു.

കുട്ടന്‍സ്‌ said...

കമന്റൊക്കെ വീഴും ആശാനെ..വിഷമിക്കാതെ..ഇവിടെ മാത്രമെ മാഫിയായും,ലോബിയിംഗും ഇല്ലാത്തതുള്ളൂ... :)

ഞാന്‍ ഇരിങ്ങല്‍ said...

എന്തിനാ ഇവിടെ മാത്രം ഇല്ല എന്ന് പറയുന്നത്
ഇവിടെയും ലോബിയും മാഫിയയും
പുലികളും ഒക്കെ ഉണ്ട്.
പിന്നെ കമന്‍ റ് അതിലൊന്നും വല്യ കാരിയമില്ല ആശാനേ..
കമന്‍ റ് കിട്ടാന്‍ വേണ്ടി മാത്രമായി താങ്കള്‍ ഒന്നും എഴുതാതിരിക്കുകയാ നല്ലത്.

മണകുണാഞ്ഞന്‍ said...

try to write some good ones.... then pass comments on others...

best of luck...

കരീം മാഷ്‌ said...

ആളുകളുടെ ഈ കമണ്ടു ദുരയാണു ഈ ബ്ലോഗിംഗിനെ നശിപ്പിക്കുന്നതു.താങ്കള്‍ മാഫിയയെന്നു കരുതുന്നവരുടെ ആദ്യ പോസ്റ്റിംഗുകള്‍ പോയി വായിച്ചു നോക്കൂ. ആദ്യ് പൊസ്റ്റിംഗുകളില്‍ ഒന്നും കമണ്ടുകള്‍ ഉണ്ടാവണമെന്നില്ല.
പിന്മൊഴിയിലേക്കു സെറ്റിംഗു ചെയ്യാത്തതിനാലും,പോസ്റ്റ് ചെയ്തതു തനതായ രചനതന്നെയാണെന്നു മറ്റു ബ്ലോഗേര്‍സിനു ബോധ്യം വന്നിട്ടില്ലാത്തതിനാലും ആരും പെട്ടന്നു പ്രോത്സാഹന കമണ്ട് ഇടാറില്ല. കട്ട് & കോപ്പി ചെയ്ത പോസ്റ്റിനു “ഹരേ വാഹ്” വിളിച്ചു നാണം കെടണ്ടാ എന്നു കരുതിട്ടാവും.
താങ്കള്‍ മറ്റുള്ള രചനകളില്‍ എത്ര കമണ്ടിട്ടു?
ഒരു ഹിറ്റ് കൌണ്ടറിട്ടു മനസ്സിലാക്കൂ.
നല്ലതു വായിക്കാന്‍ ആളുണ്ട്. അതു പാതാളക്കരണ്ടിയിട്ടു പൊക്കികൊണ്ടു വരാന്‍ നല്ല അഗ്രിഗേറ്റരുകളും ഇപ്പോള്‍ ബ്ലോഗു ദിനപത്രവും.
നിരാശപ്പെടാതെ എഴുതുക.
അതാണു നിങ്ങളുടെ ജോലി.
കര്‍മ്മം ചെയ്യുക - ഫലം ഇച്ഛിക്കരുതെന്നു കേട്ടിട്ടില്ലെ!
അതു തന്നെ!

വക്രബുദ്ധി said...

എന്തൊരത്ഭുതം. ഒരു സൃഷ്ടി പോസ്‌റ്റിയപ്പോള്‍ കിട്ടിയ കമന്റ്‌ മൂന്നെണ്ണം. ചുമ്മാ ഒന്നു പ്രകോപിപ്പിച്ചു നോക്കിയപ്പോളോ പതിനാറെണ്ണം. ഒന്നു പരീക്ഷിച്ചതായിരുന്നു.... ആരെയും കളിയാക്കാനോ ഒന്നുമായിരുന്നില്ല. ഇനിയങ്ങോട്ടു പോസ്‌റ്റുകളുടെ കാലമാണു വരാന്‍ പോകുന്നത്‌. എല്ലാവരുടേയും ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും ശിരസാ വഹിച്ചു കൊണ്ടു തുടങ്ങട്ടെ...

sandoz said...

എന്ത്‌ മാഫിയ ഇല്ലാന്നോ....അവര്‍ അതൊക്കെ പറയും..വക്രേട്ടന്‍ അതൊന്നും വിശ്വസിക്കരുത്‌.
ഇവിടെ മാഫിയ ഉണ്ട്‌.ഞാനാണതിന്റെ തലവന്‍......വക്രന്റെ പോസ്റ്റില്‍ കമന്റ്‌ ഇടരുത്‌ എന്ന് ഞങ്ങള്‍ യോഗം കൂടി തീരുമാനിച്ചിരുന്നു.പിന്നെ ഇതു പോലെ ഒരു സത്യം വിളിച്ച്‌ പറഞ്ഞതിന്‌ മാഷിനെ ശിക്ഷിക്കാനും തീരുമാനം ആയിട്ടുണ്ട്‌.

മാഫിയ തലവന്‍.
സാന്റോസ്‌ ഗോണ്‍സാല്‌വസ്‌ ഡിസൂസ.
[ഒപ്പ്‌]

[അപ്പോ ഇനി പോസ്റ്റുകളുടെ ഒരു ഒഴുക്കായിരിക്കുമല്ലേ...കര്‍ത്താവേ ..കാത്തോളണേ]

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:

സാന്‍ഡോസ് ഭായ് ഇത് ആ ആളു തന്നെ അല്ലേ അന്ന് ഫോട്ടോ കാണിച്ച് നുമ്മ ക്വട്ടേഷന്‍ വാങ്ങീത്.. എത്ര ബുള്ളറ്റ് അല്ല കമന്റ് വേണം? ഈ ശരീരം അല്ല പോസ്റ്റ് തുളച്ചേക്കാം അല്ലേ...

തലേടെ വാല്‍ ആന്റ് വലം കൈ,
ഛോട്ടാ ചേതന്‍(കുട്ടിച്ചാത്തനു ഒരു വെയിറ്റ് പോരാ)
[ഒപ്പ്]

[ഒഴുക്ക് മഴ കഴിഞ്ഞിട്ടാണോ? ഒന്നറിയിച്ചേക്കണേ..]

SAJAN | സാജന്‍ said...

ഹയ്യടാ ഇങ്ങനെയും ഒരു പോസ്റ്റൊ?
കണ്ടില്ലല്ലോ..
പോസ്റ്റിട്ടിട്ട്, എനിക്കൊന്നു മെയില്‍ ചെയ്യൂ.. ഒരു 1-2 കമന്റ്റൊക്കെ ഒറ്റക്കിട്ടു സഹായിക്കാം..
പിന്നെ,, ഈ പോപ് അപ് വിന്ഡോ എടുത്ത് കളയൂ..:)(നല്ല പോസ്റ്റൊക്കെ ഇടൂ മാഷേ കമന്റൊക്കെ താനെ വന്നോളും)

കുതിരവട്ടന്‍ | kuthiravattan said...

എന്റെ രണ്ടാമത്തെ കമന്റ്.... വേഗം പോസ്റ്റിടൂ....

vahab said...

മറ്റുള്ളവര്‍ക്ക്‌ കമന്റിട്ടുകൊടുത്തും വളരാം. ഞാനിവിടെയെത്തിയത്‌ യാരിദിന്റെ വിന്‍ഡോസ്‌ സെവന്‍ റിവ്യൂ വായിച്ച്‌, അവിടെ നിങ്ങളുടെ കമന്റ്‌ കണ്ട്‌ ലിങ്കില്‍ ക്ലിക്കിയാണ്‌....... ഓ.കെ.

ചാര്‍വാകന്‍ said...

വക്രന്‍ പറഞ്ഞതു ശരിയാണന്നു തോന്നുന്നു.നമ്മളെ സം ബന്ധിച്ചു പ്രസക്തമായ പോസ്റ്റില്‍ ആരും തിരിഞ്ഞു നോക്കാതെ വരുമ്പോള്‍ നിരാശ തോന്നാറുണ്ട്.